Home » വ്രതങ്ങൾ » ഇഷ്ട വിവാഹം ഉടനെ നടക്കാൻ തിങ്കളാഴ്ച വ്രതം നോൽക്കുന്നത് എങ്ങനെ ?

Popular Posts

തിങ്കളാഴ്‌ച വ്രതം

ഇഷ്ട വിവാഹം ഉടനെ നടക്കാൻ തിങ്കളാഴ്ച വ്രതം നോൽക്കുന്നത് എങ്ങനെ ?

തിങ്കളാഴ്ച വ്രതം അഥവാ സോമവാര വ്രതം എന്നത് പൂർവ്വകാലത്ത് ഹിന്ദു കുടുംബങ്ങളിൽ വലിയൊരു വിഭാഗം പേരും സ്ഥിരമായി നോറ്റിരുന്ന വ്രതങ്ങളിൽ ഒന്നാണ് . ഇഷ്ട വിവാഹം ഏറ്റവും പെട്ടെന്ന് തന്നെ നടക്കാനും നെടുമാംഗല്യത്തിനും ആണ് പലരും ഈ വ്രതം ആചരിക്കാറുള്ളത്.

16 ആഴ്ച  നീണ്ടു നിൽക്കുന്ന തിങ്കളാഴ്‌ച വ്രതമാണ്  ഷോഡശ സോമവാര വ്രതം. ഇത്  ആചാരപൂർവ്വം നോറ്റാൽ വ്രതം പൂർത്തിയാകുമ്പോഴേക്കും സകല വിധ ആഗ്രഹങ്ങളും സഫലമാവുന്നതാണ്.

എന്താണ് സത്യത്തിൽ തിങ്കളാഴ്ച വ്രതം?

ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ച പൂർണ്ണമായും ശിവഭജനത്തിനായി മാറ്റിവെക്കുന്നതിനെയാണ് തിങ്കളാഴ്ച വ്രതം അഥവാ സോമവാര വ്രതം.

 

തിങ്കളാഴ്ച വ്രതം പുരാണങ്ങളിൽ

പ്രധാനമായും നാല് വിധത്തിൽ ഉള്ള തിങ്കളാഴ്ച വ്രതങ്ങളാണ് ഉള്ളത്. ആദ്യമായി വ്രതം നോക്കുന്നവർക്ക് നാല് –  അഞ്ച് ആഴ്‌ച നീണ്ടുനിൽക്കുന്ന പ്രാഥമിക വ്രതവും, കൂടാതെ  ഏറ്റവും പ്രധാനപ്പെട്ടതും പ്രത്യേക ആഗ്രഹ സാഫല്യത്തിനായി നടത്തുന്നതുമായ ഷോഡശ സോമവാര വ്രതം, ദോഷശമനത്തിനും ആരോഗ്യത്തിനുമായുള്ള ദ്വാദശ സോമവാര വ്രതം, ആത്മശുദ്ധിക്കും ദീർഘ ഭക്തിക്കുമായുള്ള സംവത്സര സോമവ്രതം എന്നിവയുമാണ് അവ.

തിങ്കളാഴ്ച വ്രതം എങ്ങനെ ആചരിക്കാം?

വ്രതം തുടങ്ങാൻ പോകുന്നത്തിനു മുൻപ് തന്നെ ശരീരവും മനസും ശുദ്ധമായി നിർത്തുക. തുടർന്ന് തിങ്കളാഴ്ച സൂര്യോദയത്തിനു മുൻപ് ഉണർന്നശേഷം ശുദ്ധജലത്തിൽ കുളിക്കുക. ആദിവസം വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നതും ഭസ്മം ധരിക്കുന്നതും ഉത്തമമാണ്.

സാധിക്കുന്നവർ രാവിലെ തന്നെ  പഞ്ചാക്ഷരി മന്ത്രം ജപിച്ച് കൊണ്ട്  ഏറ്റവും അടുത്ത ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുക . ക്ഷേത്രത്തിൽ ജലധാര, പാൽ, കൂവളത്തില എന്നിവ സമർപ്പിച്ച് ശിവന് അഭിഷേകം നടത്തുന്നത് ഏറ്റവും ഉചിതമായ പൂജയായി കരുതുന്നു.

ഇതിനു സാധിക്കാത്തവർ നിലവിളക്ക് കൊളുത്തിയോ ഭഗവാന്റെ ചിത്രങ്ങൾക്ക് മുന്നിലോ നിന്നുകൊണ്ടോ മന: സങ്കൽപ്പ പൂജകൾ ചെയ്യുക .

ദിവസം മുഴുവൻ ഉപവസിക്കുന്നത് ശ്രേഷ്ഠമാണ്. പൂർണ്ണമായി ഉപവാസം സാധിക്കാത്തവർക്ക് ഒരിക്കലൂൺ  കഴിച്ചും  വ്രതം അനുഷ്ഠിക്കാം. ഉച്ചയ്ക്ക് ശേഷം പഴങ്ങൾ, പാൽ, ഗോതമ്പ് എന്നിവ ഭക്ഷിക്കാം.

ആർക്കൊക്കെ സോമവാര വ്രതം ആചരിക്കാം?

മനസ് പൂർണമായി ഭഗവാനിൽ അർപ്പിക്കാൻ സാധിക്കുന്ന,  ഭഗവത് ഭക്തിയുള്ള ആർക്കും ഈ വ്രതം ആചരിക്കാം. ഉത്തമനായ ജീവിത പങ്കാളിയെ ലഭിക്കാനാണ് കൂടുതൽ പേരും ഈ വ്രതം എടുക്കുന്നത്. എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർക്ക് ഷോഡശ സോമവാര വ്രതം നോറ്റാൽ പെട്ടെന്ന് കല്യാണം നടക്കും.

ദമ്പതിമാർ ഒരുമിച്ച് വ്രതം ആചരിക്കുന്നത് ദാമ്പത്യ ബന്ധം ദൃഢമാക്കും. കൂടാതെ കുടുംബ ഐക്യവും ദീർഘ മംഗല്യവും സത്പുത്രന്മാരും ഉണ്ടാവും. എത്ര തകർന്ന ബന്ധങ്ങളും മനോഹരമായ ജീവിതമായി മാറും.  ഓരോരുത്തരും അത് ഭക്തിയോടെ അനുഭവിച്ച് തന്നെ അറിയുക.

അശാന്തമായ ജീബിത്തിലൂടെ കടന്നുപോകുന്നവർക്കും ഈ വ്രതം ഉത്തമമാണ്. ദാരിദ്ര്യ ദുഖങ്ങളും ദീർഘകാല രോഗങ്ങളും വേഗത്തിൽ മാറിക്കിട്ടും. പ്രത്യേകിച്ച്, മാനസിക സമ്മർദ്ദവും അതുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളും വിട്ടുമാറും. അതുപോലെ, എപ്പോഴും ഉന്മേഷത്തോടെ ജീവിതം ആസ്വദിക്കാൻ ഈ വ്രതം സഹായിക്കും

തിങ്കളാഴ്ച വ്രതം പുരാണങ്ങളിൽ

ശിവ പുരാണത്തിൽ  പാർവ്വതീ ഖണ്ഡത്തിൽ തിങ്കളാഴച വ്രതത്തെക്കുറിച്ച് വിശദമാകുന്നുണ്ട് . പരമശിവനെ തന്റെ ഭർത്താവായി ലഭിക്കാൻ പാർവ്വതീ ദേവി ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിൽ കഠിന വ്രതം നോറ്റു. അങ്ങനെ ദേവിയുടെ വ്രതനിഷ്ഠയിലും ഭക്തിയിലും പ്രസാദിച്ച ഭഗവാൻ പാർവതി ദേവിയെ വിവാഹം ചെയ്ത കഥയും പറയുന്നു .</p>

ഷോഡശ സോമവാര വ്രതത്തിനെ പ്രാധാന്യം ഭവിഷ്യ പുരാണത്തിലും വിവരിക്കുന്നുണ്ട്. കൂടാതെ ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വ്രതത്തിന്റെ ഉത്ഭവവും അതിന്റെ മഹാത്മ്യവും സ്കന്ദപുരാണത്തിലും വിശദമായി പരാമർശിക്കപ്പെടുന്നുണ്ട്.

ജപിക്കേണ്ട പ്രധാന മന്ത്രങ്ങൾ

“ഓം നമഃ ശിവായ”

“മഹാ മൃത്യുഞ്ജയ മന്ത്രം”

“ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്രഃ പ്രചോദയാത്”

പതിവ് ചോദ്യങ്ങൾ (FAQ)

1. തിങ്കളാഴ്ച വ്രതം ആദ്യമായി ആചരിക്കുന്നവർ എന്ത് ചെയ്യണം?

 എന്ത് കാര്യമാണോ സാധിക്കേണ്ടത് അത് മനസ്സിൽ സങ്കല്പം ചെയ്തുകൊണ്ട് വ്രതം ആരംഭിക്കാം. ആദ്യ ദിനങ്ങളിൽ ആരോഗ്യത്തിനനുസരിച്ചുള്ള ലഘുവായ ഉപവാസം എടുക്കുക.

2. ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് വ്രതം ആചരിക്കാമോ?

ആരോഗ്യസ്ഥിതി അനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച് ഭഗവാനെ ഭക്തിയോടെ സ്മരിച്ചാൽ മതി. ശുദ്ധമനസിൽ പ്രാർത്ഥന ചെയ്താൽ തന്നെ ഭഗവൻ അത് തീർച്ചയായും സ്വീകരിക്കും.

3. ഒരു ആഴ്ച വ്രതം മുടങ്ങിപ്പോയാൽ വീണ്ടും ആദ്യം മുതൽ തുടങ്ങണോ?

വ്രതം മുടങ്ങിയാൽ ആ ദിനം ഒഴിവാക്കി അടുത്ത ആഴ്ച മുതൽ തുടർന്നാൽ മതിയാകും. എന്നാൽ മടികൊണ്ടാണ് വ്രതം ഒഴിവാക്കിയതെങ്കിൽ ആദ്യം മുതൽ ആചരിക്കേണ്ടതാണ്.

4. ക്ഷേത്ര ദർശനം നടത്താതെ വീട്ടിലിരുന്ന് വ്രതം നോൽക്കാമോ?

തീർച്ചയായും. ഭഗവത് ഭക്തി ഹൃദയത്തിൽ ഉണ്ടെങ്കിൽ ക്ഷേത്ര ദർശനമില്ലാതെ ഗൃഹത്തിൽ ആചരിക്കുന്നതും ഉത്തമമാണ്. വീട്ടിൽ വിളക്ക് കൊളുത്തി ‘ഓം നമഃ ശിവായ’ ജപിക്കാം.

5. എത്രകാലം വ്രതം അനുഷ്ഠിക്കണം?

നിഷ്ഠയോടെയുള്ള തിങ്കളാഴ്ച വ്രതം ജീവിതകാലം മുഴുവൻ അനുഷ്ഠിക്കാവുന്നതാണ്. പ്രത്യേക ആഗ്രഹസാഫല്യത്തിനായി 16 തിങ്കളാഴ്ചകൾ (സോഡശ സോമവാര വ്രതം) അനുഷ്ഠിക്കുന്നത് വലിയ ഫലം നൽകും.

സനാതന ധർമ്മ ആചാരങ്ങളെയും വിശ്വാസങ്ങളെയും ധർമ്മ ചര്യകളെയും കുറിച്ച് ആധികാരികമായി കൂടുതൽ അറിയുവാനും വരും തലമുറയ്ക്കായി പങ്ക് വയ്ക്കുവാനുമായി KSHETHRAVEEDHI സ്ഥിരമായി സന്ദർശിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *