1
1
വ്രതങ്ങളിൽ വെച്ച് ഏറ്റവും പുണ്യദായകമായ വ്രതമായാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ സകല പാപങ്ങളെയും നീക്കി ഐശ്വര്യവും മാത്രമല്ല, പരമമായ മോക്ഷവും പ്രദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ 24 ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി.
ധനു മാസത്തിലെ വെളുത്ത പക്ഷത്തിൽ പതിനൊന്നാമത്തെ തിഥിയാണ് വൈകുണ്ഠ ഏകാദശി. സാധാരണയായി ഡിസംബർ പകുതിക്കും ജനുവരി പകുതിക്കും ഇടയിലാണ് ഈ പുണ്യദിനം വരുന്നത്.
ഈ പുണ്യദിനത്തിൽ ഭഗവാൻ മഹാവിഷ്ണു ‘വൈകുണ്ഠത്തിന്റെ’ വാതിലുകൾ ഭക്തർക്കായി തുറന്നിരിക്കുമെന്നാണ് പ്രധാന വിശ്വാസം. അതിനാൽ വൈകുണ്ഠ ഏകാദശി നാളിൽ വ്രതമനുഷ്ഠിച്ച് പ്രാർത്ഥിക്കുന്നവർക്ക് ജനനമരണ ചക്രങ്ങളിൽ നിന്ന് മോചനം ലഭിച്ച്, ഭഗവാന്റെ പാദങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഏകാദശിയുടെ ഉത്ഭവത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വിവിധ പുരാണങ്ങളിൽ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
പത്മപുരാണം (മുരാസുര വധം): പത്മപുരാണപ്രകാരം മുരാസുര വധവുമായി ബന്ധപ്പെട്ട് ആണ് ആദ്യമായി ഈ വൈകുണ്ഠ ഏകാദശി പാതിപാദിക്കുന്നത് അതീവ തേജസ്വിനിയായ ഒരു ദേവി ഉയർന്നുവന്നു. മുരാസുരനെ വധിക്കാനായി ഭഗവാന്റെ ശരീരത്തിൽ നിന്നും അതീവ തേജ്വസിയായ ഒരു ദേവി ഉദയം കൊണ്ടു എന്നും മുരാസുരനെ ഇല്ലായ്മ ചെയ്യുകയും ആ ദേവിക്ക് ‘ഏകാദശി’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്ന് ധനു മാസത്തിലെ ശുക്ലപക്ഷ ഏകാദശി ആയിരുന്നു. ഈ ദിനത്തിൽ വ്രതമെടുത്ത് തന്നെ ഭജിക്കുന്നവർക്ക് വൈകുണ്ഠ പ്രാപ്തി ഉണ്ടാകുമെന്ന് ഭഗവാൻ ഏകാദശി ദേവിക്ക് വരം നൽകി. ഈ മുരാസുരനെ വധിച്ചതിനാലാണ് ഭഗവാന് മുരാരി എന്ന പേര് വന്നത്.
മഹാഭാരതം (ഗീതാ ജയന്തി): കുരുക്ഷേത്ര യുദ്ധഭൂമിയിൽ വെച്ച് വിഷാദവാനായ അർജ്ജുനന് ശ്രീകൃഷ്ണ ഭഗവാൻ ‘ഭഗവദ്ഗീത’ ഉപദേശിച്ചു നൽകിയത് ഇതേ വൈകുണ്ഠ ഏകാദശി ദിനത്തിലാണെന്ന് മഹാഭാരതം പറയുന്നു. അതിനാൽ ഈ ദിനം ‘ഗീതാ ജയന്തി’ ആയും ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു.
വൈകുണ്ഠ ഏകാദശി ദിനത്തിൽ കേരളത്തിലെ പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ദർശനവും നടക്കാറുണ്ട്. ഈ ദിവസം ക്ഷേത്രങ്ങളിൽ ‘സ്വർഗ്ഗവാതിൽ’ (വടക്കേ വാതിൽ) എന്നറിയപ്പെടുന്ന പ്രത്യേക കവാടം തുറക്കുന്നു. അതിരാവിലെ ഈ വാതിലിലൂടെ പ്രവേശിച്ച് ഭഗവാനെ ദർശിക്കുന്നത് ആയിരക്കണക്കിന് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാക്കുന്നു.
ഏകാദശി ദിനത്തിൽ മഹാവിഷ്ണുവിന്റെ നാമങ്ങൾ ജപിക്കുന്നത് ആയിരം മടങ്ങ് ഫലം നൽകും. താഴെ പറയുന്ന ലളിത മന്ത്രങ്ങൾ വ്രതസമയത്ത് ഭക്തിയോടെ ജപിക്കാവുന്നതാണ്:
“ഓം നമോ നാരായണായ”
“ഓം നമോ ഭഗവതേ വാസുദേവായ”
“ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ”
“ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം”
എട്ടു വയസ്സിനു മുകളിലുള്ള കുട്ടികൾ മുതൽ ആർക്കും വ്രതം എടുക്കാം.
ഏറ്റവും ശ്രേഷ്ഠമായത് ‘നിർജ്ജല ഉപവാസം‘ ആണ്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് തുളസിത്തറയിലെ മണ്ണ് തൊട്ട് നെറ്റിയിൽ തൊട്ട ശേഷം തുളസീതീർത്ഥമോ ശുദ്ധജലമോ കുടിക്കാവുന്നതാണ്.
ഇല്ല, ഏകാദശി വ്രതത്തിൽ പകലും രാത്രിയും ഉറങ്ങുന്നത് നിഷിദ്ധമാണ്.
തീർച്ചയായും വ്രതം പൂർണ്ണമാകും. സ്വർഗ്ഗവാതിൽ കവാടമുള്ള വലിയ ക്ഷേത്രങ്ങളിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും, വിഷ്ണു അല്ലെങ്കിൽ കൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയാലും പൂർണ്ണ ഫലം ലഭിക്കും.
നിത്യവും മരുന്ന് കഴിക്കേണ്ടവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭക്ഷണം (ഗോതമ്പോ, പഴങ്ങളോ) കഴിച്ച് മരുന്ന് കഴിക്കണം. അവരവർക്ക് സാധിക്കുന്ന രീതിയിൽ നാമജപത്തോടെ വ്രതം അനുഷ്ഠിക്കുന്നതാണ് ഉചിതം
ഏകാദശി വ്രതത്തെക്കുറിച്ചും മറ്റ് ഹൈന്ദവ ആചാരങ്ങളെക്കുറിച്ചും കൂടുതലറിയാൻ kshethraveedhi.com സ്ഥിരമായി സന്ദർശിക്കുക.