1
1
ഹൈന്ദവ കുടുംബങ്ങളിലെ ഒരു പ്രധാന വ്രതമാണ് വരലക്ഷ്മി വ്രതം (Varalakshmi Vratam). ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താനാണ് ഇത് നോൽക്കുന്നത്. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകാൻ വേണ്ടി സ്ത്രീകൾ ആണിത് ഇത് അനുഷ്ഠിക്കുന്നത്. ഭർത്താവിന്റെ ദീർഘായുസ്സും ഇതിലൂടെ ലഭിക്കും. ഇതൊരു വലിയ വ്രതമാണ്. വ്രതം എടുക്കേണ്ട രീതികൾ ഈ ലേഖനത്തിൽ നൽകുന്നു. കൂടാതെ, മന്ത്രങ്ങളും നൈവേദ്യങ്ങളും ഇവിടെ വായിക്കാം.
ഭക്തർക്ക് വരം നൽകുന്ന ദേവിയാണ് വരലക്ഷ്മി. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. ചിങ്ങമാസത്തിലാണ് ഈ വ്രതം നോൽക്കേണ്ടത്. പൗർണ്ണമിക്ക് മുൻപുള്ള വെള്ളിയാഴ്ചയാണ് വ്രതം എടുക്കുന്നത്. അന്ന് ലക്ഷ്മി ദേവിയെ ഭക്തിയോടെ പ്രാർത്ഥിക്കുക. ഇതിലൂടെ അഷ്ടലക്ഷ്മികളുടെയും അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം. പണ്ടുമുതലേ ദക്ഷിണേന്ത്യയിൽ വലിയ ആഘോഷമായ ഈ വ്രതം ഇന്ന് കേരളത്തിലും ഇത് ഭക്തിയോടെ നടത്തുന്നു.
സ്കന്ദ പുരാണത്തിൽ ആണ് ഈ വ്രതത്തെക്കുറിച്ച് വിശദമായി പറയുന്നത്. പാർവതി ദേവി ഒരിക്കൽ പരമശിവനോട് ഒരു ചോദ്യം ചോദിച്ചു. സ്ത്രീകളുടെ ദുഃഖങ്ങൾ മാറാൻ ഏത് വ്രതമാണ് നല്ലത്? ഇതിനു മറുപടിയായി ശിവൻ വരലക്ഷ്മി വ്രതത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു. വ്രതം എടുക്കേണ്ട രീതിയും ശിവൻ വിശദീകരിച്ചു.
മഗധ രാജ്യത്ത് ചാരുമതി എന്നൊരു സ്ത്രീ ഉണ്ടായിരുന്നു. മഹാലക്ഷ്മി അവരുടെ സ്വപ്നത്തിൽ വന്നു. ദേവി വ്രതം എടുക്കാനായി അവരോട് ചില കാര്യങ്ങൾ അവളോട് പറയുകയും ചെയ്തു. അതനുസരിച്ച് അവൾ വ്രതം നോൽക്കുകയും തൽഫലമായി, ദേവി അവൾക്ക് സർവ്വസമ്പത്തും നൽകി അനുഗ്രഹിക്കുകയും ചെയ്തു എന്നതാണ് കഥയുടെ രത്ന ചുരുക്കം.
മറ്റ് വ്രതങ്ങളെപ്പോലെ ഇതും ചിട്ടയോടെ നടത്തണം. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
പൂജാ സമയത്ത് ഈ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ നല്ലതാണ്. ശ്രീ സൂക്തം, മഹാലക്ഷ്മി അഷ്ടകം എന്നിവ ജപിക്കാം. ലക്ഷ്മി അഷ്ടോത്തരവും ജപിക്കുന്നത് ഉത്തമമാണ്.
ധ്യാന മന്ത്രം:
“പദ്മാസനേ പദ്മകരേ സർവ്വ ലോകൈക പൂജിതേ |
നാരായണ പ്രിയേ ദേവി സുപ്രീതാ ഭവ സർവ്വദാ ||”
(അർത്ഥം: താമരപ്പൂവിൽ ഇരിക്കുന്നവളും, കൈകളിൽ താമരപ്പൂവ് ഏന്തിയവളും, സർവ്വ ലോകത്താലും പൂജിക്കപ്പെടുന്നവളും, സാക്ഷാൽ ശ്രീ മഹാ വിഷ്ണു ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവളുമായ ലക്ഷ്മി ദേവീ.. എനിക്ക് എപ്പോഴും അനുഗ്രഹങ്ങൾ ചൊരിഞ്ഞാലും.)
“ഓം മഹാലക്ഷ്മ്യൈ നമഃ”
വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം വ്രതം അവസാനിപ്പിക്കാം. കുടുംബാംഗങ്ങൾ ഒരുമിച്ച് നൈവേദ്യം കഴിക്കുക.
കുടുംബത്തിൽ ധന ധാന്യ സമൃദ്ധിയും ശാന്തിയും സമാധാനവും ഉണ്ടാകാൻ ഈ വ്രതം സഹായിക്കും. ഈ വ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ ദേവി എല്ലാ ദുഃഖങ്ങളും മാറ്റും. പഴയ കാലത്ത് കത്രമല്ല , ഇപ്പോഴും പതിനായിരങ്ങൾക്ക് നേർ അനുഭവം ഉള്ള കാര്യമാണിത്. അതുകൊണ്ട് തന്നെ പാരമ്പര്യം ഇല്ലാത്തവർ പോലും അറിഞ്ഞും കേട്ടും ഇപ്പോൾ ഈ വ്രതം ഓരോ വർഷവും പുതുതായി എടുക്കുന്നു.
ചിങ്ങമാസത്തിലാണ് ഈ വ്രതം വരുന്നത്. പൗർണമിക്ക് മുൻപുള്ള വെള്ളിയാഴ്ചയാണ് വ്രതം എടുക്കേണ്ടത്.
പൂജയ്ക്ക് ശേഷം ചരട് കെട്ടുന്ന ചടങ്ങാണിത്. ഈ ചരടിൽ ഒൻപത് ഇഴകളും ഒൻപത് കെട്ടുകളും ഉണ്ടാകും. പൂജയ്ക്ക് ശേഷം സ്ത്രീകൾ ഈ ചരട് വലത്ത് കൈയ്യിൽ കെട്ടുന്നു.
പൂർണ്ണ ഉപവാസം ആണ് ഏറ്റവും നല്ലത്. ബുദ്ധിമുട്ടുള്ളവർക്ക് പാലും പഴങ്ങളും കഴിക്കാം. മാംസാഹാരം പൂർണ്ണമായും ഒഴിവാക്കണം.
സനാതന ധർമ്മ ആചാരങ്ങളെയും വിശ്വാസങ്ങളെയും ധർമ്മ ചര്യകളെയും കുറിച്ച് ആധികാരികമായി കൂടുതൽ അറിയുവാനും വരും തലമുറയ്ക്കായി പങ്ക് വയ്ക്കുവാനുമായി KSHETHRAVEEDHI സ്ഥിരമായി സന്ദർശിക്കുക.