കൊട്ടിയൂർ വൈശാഖ മഹോത്സവം: തീയതികൾ, ദർശന സമയം, വഴിപാടുകൾ, താമസ സൗകര്യം തുടങ്ങി ഭക്തർക്ക് അറിയേണ്ടത് എല്ലാം
📅 കൊട്ടിയൂർ ഉത്സവം 2026: പ്രധാന തീയതികൾ (Kottiyoor Festival 2026 Dates)
| പ്രധാന ചടങ്ങ് | തീയതി (2026) | മലയാളം തീയതി |
|---|
| നീരെഴുന്നള്ളത്ത് | മെയ് 23 | ഇടവം 9 |
| നെയ്യാട്ടം | മെയ് 29 | ഇടവം 15 |
| ഭണ്ഡാരം എഴുന്നള്ളത്ത് (സ്ത്രീകൾക്ക് പ്രവേശനം തുടങ്ങുന്നു) | മെയ് 30 | ഇടവം 16 |
| തിരുവോണം ആരാധന | ജൂൺ 5 | ഇടവം 22 |
| ഇളനീർ വയ്പ്പ് | ജൂൺ 7 | ഇടവം 24 |
| ഇളനീരാട്ടം, അഷ്ടമി ആരാധന | ജൂൺ 8 | ഇടവം 25 |
| രേവതി ആരാധന | ജൂൺ 10 | ഇടവം 27 |
| രോഹിണി ആരാധന | ജൂൺ 14 | ഇടവം 31 |
| തിരുവാതിര ചതുശ്ശതം | ജൂൺ 16 | മിഥുനം 2 |
| പുണർതം ചതുശ്ശതം | ജൂൺ 17 | മിഥുനം 3 |
| ആയില്യം ചതുശ്ശതം | ജൂൺ 19 | മിഥുനം 5 |
| മകം കാലം വരവ് (സ്ത്രീകൾക്കുള്ള പ്രവേശനം അവസാനിക്കുന്നു) | ജൂൺ 20 | മിഥുനം 6 |
| അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ | ജൂൺ 23 | മിഥുനം 9 |
| തൃക്കലശാട്ട് (സമാപനം) | ജൂൺ 24 | മിഥുനം 10 |
കൊട്ടിയൂർ അമ്പലം ദർശന സമയം (Kottiyoor Temple Timings & Women’s Entry)
- കൊട്ടിയൂർ ദർശന സമയം: ഉത്സവ സമയത്ത് പകൽ മുഴുവനും രാത്രി വൈകിയും ദർശനമുണ്ടാകും. സമയങ്ങളിൽ ദർശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകാറുണ്ട്.
- കൊട്ടിയൂർ സ്ത്രീകൾക്കുള്ള പ്രവേശനം 2026:മെയ് 30 (ഭണ്ഡാരം എഴുന്നള്ളത്ത്) മുതൽ ജൂൺ 20 (മകം കലം വരവ്) വരെയുള്ള ദിവസങ്ങളിൽ മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ ദർശനത്തിന് അനുമതിയുള്ളൂ.
കൊട്ടിയൂർ അമ്പലത്തിലെ പ്രധാന വഴിപാടുകളും പ്രസാദവും (Offerings & Prasadam)
- പ്രസാദങ്ങൾ: നെയ്യമൃത് (ഭഗവാന് അഭിഷേകം ചെയ്ത നെയ്യ്), ഇളനീർ, അപ്പം, പായസം എന്നിവയാണ് ഇവിടുത്തെ പ്രധാന പ്രസാദങ്ങൾ.
- ഓടപ്പൂ (Oda Poo): കൊട്ടിയൂർ ദർശനം പൂർത്തിയാകുമ്പോൾ ഭക്തർ നിർബന്ധമായും വാങ്ങുന്ന ഒന്നാണ് ഓടപ്പൂ. ദക്ഷന്റെ താടിയെ സൂചിപ്പിക്കുന്ന ഇത് വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യമാണെന്നാണ് വിശ്വാസം.
- ജല ശയന പ്രദക്ഷിണം: കൊട്ടിയൂരിൽ മാത്രം കാണുന്ന സവിശേഷമായ വഴിപാടാണിത്. കാര്യസാധ്യത്തിനായി ഭക്തർ കണ്ണ് കെട്ടിക്കൊണ്ട് തിരുവഞ്ചിറയിലെ വെള്ളത്തിലൂടെ ശ്രീകോവിലിന് ചുറ്റും ശയന പ്രദക്ഷിണം നടത്തുന്നു.
അന്നദാനവും താമസ സൗകര്യങ്ങളും (Food & Accommodation in Kottiyoor)
- അന്നദാനം: ഉത്സവകാലത്ത് എല്ലാ ദിവസവും അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും ഭക്തർക്കായി വിഭവസമൃദ്ധമായ സൗജന്യ അന്നദാനം ഉണ്ടായിരിക്കും ഉണ്ട്.
- താമസ സൗകര്യം (Rooms): ദേവസ്വം വക ഗസ്റ്റ് ഹൗസുകളും ഡോർമെട്രികളും ലഭ്യമാണ്. എന്നാൽ ഉത്സവ സീസണിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുകയോ അല്ലെങ്കിൽ കൊട്ടിയൂർ, കേളകം, പേരാവൂർ, മാനന്തവാടി തുടങ്ങിയ അടുത്ത നഗരങ്ങളിൽ റൂമുകൾ കണ്ടെത്തുകയോ ചെയ്യുന്നതാണ് ഉചിതം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ( Kottiyoor temple Dress Code Code and Rules)
- വസ്ത്രധാരണം: പുരുഷന്മാർ ഷർട്ട് ഒഴിവാക്കി മുണ്ട് ധരിച്ചും, സ്ത്രീകൾ സാരി, ചുരിദാർ പോലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ.
- മഴയും പുഴയും: മഴക്കാലത്താണ് ഉത്സവം നടക്കുന്നത് എന്നതിനാൽ കുടയോ റെയിൻ കോട്ടോ കരുതുക. കൂടാതെ ബാവലിപ്പുഴയിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുണ്ട് . അതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം കുളിക്കാൻ ഇറങ്ങുക.
കൊട്ടിയൂർ എങ്ങനെ എത്തിച്ചേരാം? (How to Reach Kottiyoor)
- റോഡ് മാർഗ്ഗം: കണ്ണൂർ (70 കി.മീ), തലശ്ശേരി (60 കി.മീ), മാനന്തവാടി (30 കി.മീ) എന്നിവിടങ്ങളിൽ നിന്ന് ഉത്സവ കാലത്ത് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകളും പ്രൈവറ്റ് ബസ്സുകളും നിരന്തരം ലഭ്യമാണ്.
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തലശ്ശേരി (TLY) റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്സ് മാർഗ്ഗം എളുപ്പത്തിൽ കൊട്ടിയൂരിലെത്താം.
- അടുത്തുള്ള വിമാനത്താവളം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (CNN) – ഏകദേശം 45 കിലോമീറ്റർ ദൂരം.
ബന്ധപ്പെടാനുള്ള വിവരങ്ങൾ ( Kottiyoor Temple കോണ്ടാക്ട് ഡീറ്റൈൽസ് )
വിലാസം : കൊട്ടിയൂർ ദേവസ്വം, കൊട്ടിയൂർ പി.ഓ, കണ്ണൂർ ജില്ല, കേരളം – 670651
ഫോൺ നമ്പർ : 0490 2430234, 0490 2430434
കൂടുതൽ പ്രശസ്തമായ ക്ഷേത്രവിശേഷങ്ങളും തീർത്ഥാടന വിവരങ്ങളും അറിയാൻ Kshethraveedhi.com സ്ഥിരമായി സന്ദർശിക്കുക.